താലിബാനെതിരെ പോരാട്ടം: 3000 യുഎസ് സൈനികരെ അഫ്ഗാനിലേക്ക്

3000 യുഎസ് സൈനികരെ താലിബാനെതിരായുള്ള പോരാട്ടത്തിനായി അഫ്ഗാനിസ്ഥാനിലെത്തിക്കുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റീസ് പറഞ്ഞു. അഫ്ഗാനിലെത്തുന്ന യുഎസ് സേന, അഫ്ഗാന്‍ സേനയ്ക്ക് താലിബാനെയും ഐഎസിനെയും നേരിടുന്നതിനുള്ള പരിശീലനം ലഭ്യമാക്കുമെന്നാണ് റിപ്പോര്‍ട്ട്.
അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ സൈനിക സാന്നിധ്യം കുറച്ചു കൊണ്ടു വന്നിരുന്ന ഒബാമയുടെ നയം തിരുത്തി 16 വര്‍ഷമായുള്ള അമേരിക്കന്‍ സൈനികസാന്നിധ്യം അഫ്ഗാനിസ്ഥാനില്‍ തുടരുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നേരത്തേ വ്യക്തമാക്കിയിരുന്നു.ഒരു കാലത്ത് ഒരു ലക്ഷത്തോളം അമേരിക്കന്‍ സൈനികരുണ്ടായിരുന്ന അഫ്ഗാനിസ്ഥാനില്‍ ഇപ്പോള്‍ 8000 സൈനികര്‍ മാത്രമാണുള്ളത്.
https://www.facebook.com/Malayalivartha


























