സുഷമ സ്വരാജിനെക്കുറിച്ച് ട്രംപിന്റെ മകൾക്ക് പറയാനുള്ളത്

കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഊര്‍ജ്ജസ്വലയായ മന്ത്രിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മകള്‍ ഇവങ്ക ട്രംപ്. സുഷമയുമായുള്ള കൂടിക്കാഴ്ച ഏറെ സന്തോഷകരമായിരുന്നുവെന്നും ഊര്‍ജസ്വലയായ വിദേശകാര്യമന്ത്രിയാണ് അവരെന്നും സുഷമയുമായി കൂടിക്കാഴ്ച നടത്തിയ ഇവാങ്ക ട്വിറ്ററില്‍ കുറിച്ചു
യുഎന്‍ വാര്‍ഷിക ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കുന്നതിനായി അമേരിക്കയിലെത്തിയപ്പോഴാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. വനിതാ സംരഭകത്വത്തേക്കുറിച്ചും വനിതകളുടെ തൊഴില്‍ സംബന്ധമായ കാര്യങ്ങള്‍ സംബന്ധിച്ചും ഇരുവരും ചര്‍ച്ച നടത്തി.
പ്രസിഡന്റിന്റെ ഉപദേശകയും യുഎസിലെ പ്രമുഖ സംരംഭകകൂടിയാണ് ഇവാങ്ക. വനിതാ സംരഭകത്വത്തേക്കുറിച്ചും വനിതകളുടെ തൊഴില്‍ സംബന്ധമായ കാര്യങ്ങള്‍ സംബന്ധിച്ചും ഇരുവരും ചര്‍ച്ച ചെയ്തു.
നവംബറില്‍ ഹൈദരാബാദില്‍ വച്ചു നടക്കുന്ന ആഗോള സംരഭക ഉച്ചകോടിയും ചര്‍ച്ചാ വിഷയമായെന്നും ഇവാങ്ക പറഞ്ഞു. ഉച്ചകോടിക്കുള്ള അമേരിക്കന്‍ സംഘത്തെ നയിക്കുന്നത് 35കാരിയായ ഇവാങ്കയാണെന്നാണ് വിവരം.
https://www.facebook.com/Malayalivartha

























