മലയാളികളെ കടത്തിവെട്ടി ചൈനക്കാർ

ഇന്ത്യയിലെ ബീഫ് ചർച്ചകൾ തുടർന്നുകൊണ്ടിരിക്കുകയാണ്. മഹാരാഷ്ട്രയില്‍ ബി ജെ പി സര്‍ക്കാര്‍ ബീഫ് നിരോധിച്ചതോടെയാണ് കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും സമാനമായ നിരോധനം ഉണ്ടാകും എന്ന വാര്‍ത്തകള്‍ പ്രചരിച്ചത്.
മഹാരാഷ്ട്രയില്‍ ബി ജെ പിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു ഗോവധ നിരോധനം. പശു, കാള എന്നിവയെ വധിക്കുന്നതിനാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അപ്പോഴും മലയാളികൾ അതൊന്നും അംഗീകരിച്ചില്ല. പൊതുവെ ആഹാരപ്രിയരാണല്ലോ മലയാളികൾ. ബീഫ് ബിരിയാണിയും ബീഫ് ചില്ലിയുടെല്ലാം നമ്മുടെ ഇഷ്ട വിഭവങ്ങളാണ് . ബീഫ് നിരോധിച്ചാലും ഇല്ലെങ്കിലും ബീഫു കഴിക്കെരുതെന്നൊന്നും പറഞ്ഞാല്‍ അതൊന്നും നടക്കുന്നകാര്യമല്ല നമ്മള്‍ മലയാളികള്‍ക്ക്.
ഇപ്പോള്‍ നമ്മളെയും കടത്തി വെട്ടിയിരിക്കുകയാണ് ചൈനക്കാര്‍. ബീഫുകൊണ്ട് മിഠായിയും ഉണ്ടാക്കിത്തുടങ്ങിയിരിക്കുന്നു ഇവര്‍. ഈ വിഭവം ചൈനയില്‍ ലഭ്യമാണ്. മധുരവും പുളിയും ചേര്‍ന്ന് മസാലക്കൂട്ടുകളുടെ മണം കൂടി ചേര്‍ന്നതാണ് മിഠായി. തകര്‍പ്പന്‍ മിഠായി ഇപ്പോള്‍ ഗള്‍ഫ് വിപണിയില്‍ ലഭ്യമാണ്.
https://www.facebook.com/Malayalivartha

























