ലണ്ടനിലെ സ്റ്റ്രാറ്റ്ഫോർഡിൽ ആസിഡ് ആക്രമണം

കിഴക്കൻ ലണ്ടനിലെ സ്റ്റ്രാറ്റ്ഫോർഡിൽ ആസിഡ് ആക്രമണം. ആക്രമണത്തിൽ ആറു പേർക്ക് പരിക്ക്. തിരക്കേറിയ നഗരമധ്യത്തിൽ പ്രദേശിക സമയം എട്ടിനായിരുന്നു ആക്രമണമുണ്ടായത്. സ്റ്റ്രാറ്റ്ഫോർഡ് സെന്ററിലൂടെ പാഞ്ഞുനടന്ന ഒരു സംഘമാളുകളാണ് ആക്രമണം അഴിച്ചുവിട്ടത്. അക്രമികളിൽ ഒരാൾ പോലീസ് കസ്റ്റഡിയിൽ എടുത്തു.
ഒരുസംഘമാളുകളുടെ ഇടയിലുണ്ടായ തർക്കം മൂത്തതോടെ ഒരാൾ ആസിഡ് ആക്രമണത്തിന് തുടക്കമിടുകയായിരുന്നു. പരിക്കേറ്റവരിൽ മൂന്നു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമികൾക്ക് ഭീകരബന്ധമില്ലെന്നാണ് കരുതുന്നതെന്ന് പോലീസ് പറഞ്ഞു. നിരപരാധികളായ വഴിയാത്രക്കാർക്കുനേരെയും മറ്റുമുള്ള ആസിഡ് ആക്രമണം ഇപ്പോൾ ലണ്ടൻ നഗരത്തിൽ വലിയ ഭീഷണിയാണ്.
https://www.facebook.com/Malayalivartha
























