യുഎസ് ഗായകൻ ചാൾസ് ബ്രാഡ്ലി വിട വാങ്ങി

അർബുദ രോഗത്തെ തുടർന്നു ചികിത്സയിലായിരുന്ന യുഎസ് ഗായകൻ ചാൾസ് ബ്രാഡ്ലി(68) അന്തരിച്ചു. അർബുദരോഗത്തിനു ചികിത്സ നേടി ബ്രാഡ്ലി കഴിഞ്ഞ വർഷം സംഗീത പരിപാടികളിലേക്കു തിരിച്ചെത്തിയിരുന്നെങ്കിലും ഏറെക്കാലം പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. രോഗംമൂലം ചാൾസിന്റെ ഈ വർഷത്തെ പരിപാടികളിൽനിന്നും അദ്ദേഹം പിന്മാറിയിരുന്നു.
2011ൽ നോ ടൈം ഫോർ ഡ്രീമിംഗ് എന്ന ആൽബമാണ് ചാൾസ് ബ്രാഡ്ലിയുടേതായി ആദ്യം പുറത്തിറങ്ങിയത്. അദ്ദേഹത്തിന്റെ 62-ാം വയസിലായിരുന്നു ആദ്യ ആൽബത്തിന്റെ പുറത്തിറക്കൽ. ന്യുയോർക്ക് നഗരത്തിലെ തെരുവുകളിലാണ് ചാൾസ് ബ്രാഡ്ലി അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ചത്. ഇതിനുശേഷമാണ് അദ്ദേഹം ഗായകരുടെ നിരയിൽ ഇടംപിടിക്കുന്നത്.
https://www.facebook.com/Malayalivartha
























