മെക്‌സിക്കോയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരണം മുന്നൂറ് കവിഞ്ഞു

മെക്‌സിക്കോയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം മുന്നൂറ് കവിഞ്ഞതായി നാഷണല്‍ സിവില്‍ പ്രൊട്ടക്ഷന്‍ കോര്‍ഡിനേറ്റര്‍ ലൂയിസ് ഫെലിപ്പ് പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ചയുണ്ടായ ഭൂചലനത്തില്‍ മെക്‌സിക്കോ സിറ്റിയിലാണ് കൂടുതല്‍ നാശം ഉണ്ടായത്. 167 പേരാണ് ഇവിരെ മരിച്ചത്.
രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും ലൂയിസ് പറഞ്ഞു. ശനിയാഴ്ച രാവിലെയും മെക്‌സിക്കോയില്‍ 6.2 തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha
























