അമേരിക്കയിൽ ക്രിസ്ത്യൻ പള്ളിയ്ക്ക് നേരെ വെടിവയ്‌പ്പ്

അമേരിക്കയിൽ ക്രിസ്ത്യൻ പള്ളിയ്ക്ക് നേരെ വെടിവയ്‌പ്പ്. ടെന്നിസിയിലെ അന്‍റിയോക്കിലുള്ള ബെർനെറ്റ് പള്ളിയ്ക്കു നേർക്കാണ് വെടിവയ്പ്പുണ്ടായത്. സംഭവത്തിൽ വെടിയേറ്റ് ഒരാൾ കൊല്ലപ്പെടുകയും ആറു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്.
സംഭവസമയത്ത് 60ലേറെപ്പേർ പള്ളിയ്ക്കുള്ളിൽ ഉണ്ടായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. ഒരു സ്ത്രീയാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. പരിക്കേറ്റവിൽ ഏറെയും 60 വയസിനു മുകളിലുള്ളവരാണെന്നും സൂചനകളുണ്ട്. ആക്രമണം നടത്തിയ ഇമ്മാനുവൽ സാംസൺ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha






















