ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ റഷ്യന്‍ സൈനിക ജനറല്‍ കൊല്ലപ്പെട്ടു

വടക്കുകിഴക്കന്‍ സിറിയയില്‍ ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ റഷ്യന്‍ ജനറല്‍ കൊല്ലപ്പെട്ടു. ലഫ്.ജന. വാലെര്‍യി അസപോവ് ആണ് കൊല്ലപ്പെട്ടതെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ദെയര്‍ അല്‍ സോര്‍ പ്രവിശ്യയിലെ സിറിയന്‍ സൈനിക ഔട്ട്‌പോസ്റ്റില്‍ ഉണ്ടായ ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. നഗരം തിരിച്ചുപിടിക്കാനുള്ള സൈനിക നീക്കങ്ങള്‍ നടന്നുവരവേയാണ് ആക്രമണമുണ്ടായത്. ഷെല്ലാക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അസപോവ് പിന്നീട് മരണപ്പെട്ടു. കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കരുതുന്നത്.
സിറിയയിലുള്ള മുതിര്‍ന്ന റഷ്യന്‍ സൈനിക ഉപദേഷ്ടാക്കളില്‍ ഒരാളായിരുന്നു അസപേവ്.
https://www.facebook.com/Malayalivartha






















