നൈജീരിയയിലെ മൃഗശാലയിലുണ്ടായ വെടിവയ്പ്പില്‍ മൂന്നു പോലീസുകാര്‍ കൊല്ലപ്പെട്ടു

നൈജീരിയയില്‍ മൃഗശാലയില്‍ അക്രമം അഴിച്ചുവിട്ട തോക്കുധാരികള്‍ മൂന്നു പോലീസുകാരെ കൊലപ്പെടുത്തിയ ശേഷം മൃഗശാലാ ഡയറക്ടറെ തട്ടിക്കൊണ്ടുപോയി. എടോ സംസ്ഥാനത്തെ ഒഗ്ബ മൃഗശാലയിലാണ് സംഭവം. മൃഗശാലാ ഡയറക്ടര്‍ ആന്‍ഡി ഇഹാനിരെയെയാണ് തോക്കുധാരികള്‍ തട്ടിക്കൊണ്ടുപോയത്.
മൃഗശാലയില്‍ ഇരുനൂറോളം സന്ദര്‍ശകരുണ്ടായിരുന്ന സമയത്താണ് ആക്രമണം നടന്നത്. അക്രമികളെ കുറിച്ചുള്ള വിവരം ലഭിച്ചിട്ടില്ലെന്ന് പോലീസ് വക്താവ് പറഞ്ഞു
https://www.facebook.com/Malayalivartha






















