വാട്ട്സാപ്പിന് ചൈനയിൽ വിലക്ക്

ഒക്ടോബറിൽ നടക്കാനിരിക്കുന്ന കമ്യൂണിസ്റ്റ് പാർട്ടിയുടെ 19-ാം ദേശീയ സമ്മേളനത്തിന്‍റെ ഭാഗമായി ചൈനയിൽ ഇൻസ്റ്റെന്‍റ് മെസേജിംഗ് ആപ്ലിക്കേഷനായ വാട്ട്സ് ആപ്പ് ഉപയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി. സെപ്റ്റംബർ 23 മുതലെ വാട്ട്സ് ആപ്പിനും മറ്റ് സോഷ്യൽ മീഡിയകളും ബ്ലോക്ക് ചെയ്യാൻ ആരംഭിച്ചിരുന്നതായി ഓപ്പണ്‍ ഒബ്സെർവേറ്ററി നെറ്റ് വർക്ക് ഇന്‍റർഫിയറൻസ് അറിയിച്ചു.
ഇതിനുമുൻപ് ഫേസ്ബുക്കിനും ട്വിറ്ററിനും ഇൻസ്റ്റഗ്രാമിനും ചൈനയിൽ വിലക്കേർപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha






















