ദേശീയഗാനം ആലപിക്കുമ്പോള്‍ നിര്‍ബന്ധമായും എഴുന്നേല്‍ക്കണമെന്ന നിയമം കര്‍ശനമാക്കുമെന്ന് ട്രംപ്

ദേശീയഗാനം ആലപിക്കുമ്പോള്‍ നിര്‍ബന്ധമായും എഴുന്നേല്‍ക്കണമെന്ന നിയമം കര്‍ശനമാക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നാഷണല്‍ ഫുട്‌ബോല്‍ ലീഗ് താരങ്ങള്‍ ദേശീയഗാനം ആലപിക്കാന്‍ വിസമ്മതിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം.
നാഷണല്‍ ഫുട്ബാള്‍ ലീഗിന് നിയമങ്ങളും വ്യവസ്ഥകളുമുണ്ട്. ദേശീയഗാനം ആലപിക്കുന്ന സമയത്ത് എഴുന്നേറ്റുനിന്ന് ബഹുമാനിക്കാതിരിക്കണമെങ്കില്‍ അവര്‍ പുതിയ നിയമം ഉണ്ടാക്കട്ടെയെന്ന് ട്രംപ് ട്വിറ്ററില്‍ കുറിച്ചു.
കഴിഞ്ഞ ദിവസം അമേരിക്കയിലെ വര്‍ണവിവേചനത്തിനും പൊലീസ് അതിക്രമത്തിനുമെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി നാഷണല്‍ ഫുട്ബാള്‍ ലീഗിലെ താരങ്ങള്‍ ദേശീയഗാനം ആലപിക്കുമ്പോള്‍ വിട്ടുനിന്നിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി ട്രംപ് രംഗത്തെത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha






















