എനിക്ക് ആ സുന്ദരിയുമായി ലൈംഗീകബന്ധത്തിന് താൽപ്പര്യമുണ്ട്; ട്രംപിന്റെ വെളിപ്പെടുത്തൽ വൈറൽ

വിവാദങ്ങളുടെ തോഴനാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന താരം. ട്രംപിന്റെ ഓരോ പ്രസ്താവനയും ട്രോളന്മാർക്ക് ആഘോഷമാണ്. ഇപ്പോഴിതാ ട്രംപിന്റെ പുതിയ വെളിപ്പെടുത്തൽ.
ട്രംപിന് ബ്രിട്ടീഷ് രാജകുമാരി ഡയാനയോട് ഡേറ്റിംഗിന് താല്പര്യമുണ്ടായിരുന്നത്രെ. ബ്രിട്ടീഷ് രാജകുമാരിയോടൊപ്പം ഒരു രാത്രി യാതൊരു പ്രശ്‌നവും ഇല്ലാതെ കിടന്നുറങ്ങിയിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. 1997-2000 കാലയളവില്‍ യുഎസിലെ പ്രശസ്ത റേഡിയോ അവതാരകനായ ഹൗവാര്‍ഡ് സ്‌റ്റേര്‍ണിന് നല്‍കിയ അഭിമുഖ പരമ്പരയില്‍ ട്രംപ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.
ലോകത്തിലെ ഏറ്റവും സൗന്ദര്യമുളള മൂന്നാമത്തെ വനിത ഡയാനയാണെന്നാണ് ട്രംപിന്റെ വാദം.ഡയാനയുടെ ശരീരസൗന്ദര്യത്തെ പറ്റിയും സ്വഭാവത്തെപ്പറ്റിയും ഒക്കെ ട്രംപ് അഭിമുഖത്തില്‍ വിവരിക്കുന്നു. 1997 പുറത്തിറക്കിയ ട്രംപിന്റെ ‘ദി ആര്‍ട്ട് ഓഫ് ദി കം ബാക്ക് ‘ എന്ന പുസ്തകത്തില്‍ ഡയാനയെ ഡ്രീം ലേഡി എന്നാണ് വിശേഷിപ്പിക്കുന്നത്.1995 മുതല്‍ ട്രംപും ഡയാനയും തമ്മില്‍ കൂടികാഴ്ചകള്‍ നടന്നിട്ടുണ്ട്.

ന്യൂയോര്‍ക്കില്‍വച്ച് നടന്ന ഒരു വിരുന്നിലാണ് ഇരുവരും ആദ്യമായി നേരില്‍ കണ്ടത്. പിന്നീട് ഒരിക്കല്‍ ഡയാനയുടെ ജന്‍മദിനത്തില്‍ ട്രംപ് പൂക്കള്‍ സമ്മാനിച്ചിരുന്നെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.1990 മുതല്‍ 2000 വരെ റേഡിയോ ഷോകളില്‍ ട്രംപ് സ്ഥിരം അതിഥിയായിരുന്നു. അന്നത്തെ ഭൂരിപക്ഷം അഭിമുഖങ്ങളിലും ലൈംഗികത മുഖ്യവിഷയവും ആയിരുന്നു.1997ലാണ് ഡയാന രാജകുമാരി പാരീസിലുണ്ടായ കാര്‍ അപകടത്തില്‍ കൊല്ലപ്പെടുന്നത്.
അന്ന് ട്രംപ് തനിക്കുണ്ടായ ദുഃഖം പരസ്യമായി വെളിപ്പെടുത്തുകയും ചെയ്തു. വിവാദങ്ങളുടെ തോഴനായ ട്രംപ് ഇതേ അഭിമുഖത്തില്‍ തന്റെ ഗേള്‍ ഫ്രണ്ടായ മെലാനയെക്കുറിച്ചും പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഡയാനയ്ക്ക് പുറമെ ജൂലിയ റോബോര്‍ട്ട്‌സ്, മിഷേല്ല ഫിഫര്‍, സിന്‍ഡി ക്രോഫേര്‍ഡ്, പാള്‍ട്രൗ, ആഞ്ചലീന ജോളി തുടങ്ങിയവരാണ് ട്രംപിന്റെ സൗന്ദര്യ ദേവതകൾ.
https://www.facebook.com/Malayalivartha






















