പാകിസ്ഥാനില്‍ തക്കാളി വില കുതിക്കുന്നു

ഇന്ത്യയില്‍നിന്നു ഇറക്കുമതി ചെയ്യാത്തതിനെ തുടര്‍ന്നു പാക്കിസ്ഥാനില്‍ തക്കാളിക്ക് വില കുതിക്കുന്നു. 300 രൂപയാണ് പാക്കിസ്ഥാനില്‍ തക്കാളി വില. ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം മോശമായതാണ് തക്കാളി വില വര്‍ധിക്കുവാന്‍ കാരണമായതെന്ന് ഭക്ഷ്യസുരക്ഷമന്ത്രി സിക്കന്തര്‍ ഹയാത്ത് പറഞ്ഞു. പാക്കിസ്ഥാനിലെ ആഭ്യന്തര വിപണിയില്‍ നിലവില്‍ തക്കാളി ലഭ്യത കുറവാണ്. ഈ സമയം ഇന്ത്യയില്‍നിന്നാണ് തക്കാളി ഇറക്കുമതി ചെയ്യുന്നത്.
എന്നാല്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം മോശമായതിനെ തുടര്‍ന്നു അതിര്‍ത്തിയിലൂടെ കണ്ടെയ്‌നറുകള്‍ കടത്തി വിടുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. നിലവില്‍ ബലൂചിസ്ഥാനില്‍ നിന്നുമാണ് തക്കാളിയുടെ ഉള്ളിയുടെ ഇറക്കുമതി ചെയ്യുന്നത്. ഇതോടെയാണ് പാക്കിസ്ഥാനില്‍ തക്കാളി വില ഉയര്‍ന്നത്.
https://www.facebook.com/Malayalivartha






















