സുന്ദരിയായ ഗായികയ്ക്ക് വിമാനത്തില്‍ കയറാന്‍ കഴിയാത്തതിന് പിന്നിലെ കാരണം ഇത്...

സൗന്ദര്യം പലപ്പോഴും ശാപമാകാറുണ്ട് എന്നൊരു ചൊല്ലുണ്ട്. കാരണം സൗന്ദര്യം കൂടിയാൽ പലതരത്തിലുള്ള പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വരും അതുതന്നെയാണ്. സൗന്ദര്യം കൂടി പോയത് കാരണം വിമനയാത്ര തടഞ്ഞു എന്ന് കേൾക്കുമ്പോൾ അത് അതിശയം തന്നെയാണ്. ചർമ്മം കണ്ടാൽ പ്രായം തോന്നില്ലെന്ന ഒരേയൊരു കാരണത്താലാണ് ക്രെയിന്‍ ഗായിക നറ്റാലിയയ്ക്ക് സുരക്ഷാ ജീവനക്കാര്‍ വിമാനയാത്ര നിഷേധിച്ചത്. കാരണം വേറൊന്നുമല്ല രേഖകള്‍ പരിശോധിച്ചപ്പോള്‍ ഗായികയുടെ പ്രായം 41. പക്ഷേ കണ്ടാലോ വളരെ പ്രായം കുറവും . അപ്പോൾ സുരക്ഷാജീവനക്കാർക്ക് ഒരു സംശയം മറ്റാരുടെയോ പാസ്പോര്‍ട്ട് ഉപയോഗിച്ച് യാത്ര ചെയ്യുകയാണോയെന്ന്. ഉടനെത്തന്നെ അധികൃതര്‍ നറ്റാലിയയെ തടഞ്ഞു.
എന്നാൽ വിമാനത്താവളത്തിലെ ആരാധകര്‍ നറ്റാലിക്കൊപ്പം സെല്‍ഫിയെടുക്കാനും ഓട്ടോഗ്രാഫിനുമായി കൂടിയപ്പോഴാണ് സുരക്ഷാ ജീവനകാര്‍ക്ക് ആളാരാണെന്ന് വ്യക്തമായത്.
'പ്രായത്തിന്റെ പേരില്‍ അഭിനന്ദനങ്ങള്‍ ധാരാളം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇതുപോലൊരു സന്ദര്‍ഭം നേരിടേണ്ടി വന്നത് ആദ്യമായാണ്' എന്നാണ് നറ്റാലിയ സംഭവത്തെ കുറിച്ച് പ്രതികരിച്ചത്.
https://www.facebook.com/Malayalivartha






















