യുഎസ് സെനറ്റ് ഉപതെരഞ്ഞെടുപ്പ്; ട്രംപിന്റെ പിന്തുണയിൽ മത്സരിച്ച സ്ഥാനാർഥിക്ക് പരാജയം

യുഎസ് സെനറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ ട്രംപിന്റെ പിന്തുണയിൽ മത്സരിച്ച സ്ഥാനാർഥിക്ക് പരാജയം. റിപ്പബ്ലിക്കൻ സ്ഥാനാർഥിയെ കണ്ടെത്താനുള്ള പ്രൈമറിയിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിൻറെ പിന്തുണയോടെ മത്സരിച്ച ലുഥർ സ്ട്രെയ്ഞ്ചിനെ അലബാമ മുൻ ജഡ്ജിയും യാഥാസ്ഥിതിക നേതാവുമായ റോയ് മൂർ ആണ് തോൽപിച്ചത്.
അലബാമ സെനറ്ററായിരുന്ന ജെഫ് സെഷൻസ് അറ്റോർണി ജനറലായി സ്ഥാനമേറ്റതോടെയാണ് ഉപതെരഞ്ഞെടുപ്പിന് കളംമൊരുങ്ങിയത്. റിപ്പബ്ലിക്കൻ പാർട്ടിയിൽ രൂപപ്പെട്ട ട്രംപ് വിരുദ്ധ വികാരത്തിന്റെ പ്രതിഫലനമാണ് ഫലമെന്ന് വിലയിരുത്തപ്പെടുന്നു. ഡിസംബറിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ ഡഗ് ജോൺസിനെയാണു റോയ് മൂർ നേരിടുക.
https://www.facebook.com/Malayalivartha






















