പ്ലേ ബോയ് മാഗസിൻ സ്ഥാപകൻ ഹ്യൂഗ് ഹെഫ്നർ വിടവാങ്ങി

പ്ലേ ബോയ് മാഗസിൻ സ്ഥാപകൻ ഹ്യൂഗ് ഹെഫ്നർ (91) വിടവാങ്ങി. വാർധക്യ സഹജമായ രോഗങ്ങളെത്തുടർന്നായിരുന്നു മരണം. അളവറ്റ സന്പത്തിനുടമയായ ഹ്യൂഗ് രാഷ്ട്രീയ പ്രവർത്തകനുമായിരുന്നു.
1953 ൽ പത്രപ്രവർത്തകനും ബിസിനസ്സുകാരനുമായിരുന്ന ഹ്യൂ ഹഫ്നെറും കൂട്ടാളികളും ചേർന്നാണ് പ്ലേയ് ബോയ് എന്ന മാസിക പ്രസിദ്ധീകരിച്ചുതുടങ്ങിയത്. അമേരിക്കയിലെ ചിക്കാഗോ നഗരത്തിൽ നിന്നുമാണ് ഈ മാസിക പ്രസിദ്ധീകരിക്കുന്നത്. പുരുഷന്മാർക്കു വേണ്ടിയുള്ള ഒരു ലൈഫ് സ്റ്റൈൽ, വിനോദ മാസികയാണിത്.വനിതാ മോഡലുകളുടെ നഗ്ന,അർദ്ധ നഗ്ന ചിത്രങ്ങൾ മദ്ധ്യഭാഗത്തെ പേജുകളിൽ പ്രസിദ്ധീകരിച്ചു കൊണ്ടാണ് പ്ലേ ബോയ് പ്രസിദ്ധിയിലേക്ക് കുതിച്ചത്. ലക്ഷക്കണക്കിന് കോപ്പികളുടെ വിൽപ്പനയുമായി ലോകത്തിലെ തന്നെ പ്രധാനപ്പെട്ട മാസികയായി പ്ലേ ബോയ് വളരുകയായിരുന്നു.
https://www.facebook.com/Malayalivartha






















