വിവാഹദിവസം ഇവര്‍ക്ക് ഒരിക്കലും മറക്കാന്‍ പറ്റില്ല...കാരണം?

വിവാഹദിവസം ഒരു കുഞ്ഞു ജീവന്‍ രക്ഷിച്ച് ഹീറോയായ ക്ലേറ്റന്‍ കുക്ക് എന്ന കനേഡിയന്‍ യുവാവ്. വിവാഹചിത്രങ്ങളെടുക്കാനെത്തിയ ഫോട്ടോഗ്രാഫറാണ് വിവാഹ ചിത്രീകരണത്തിനിടെ വരന്‍ ചെയ്ത സാഹസികത ലോകത്തെ അറിയിച്ചത്. വിവാഹശേഷം ചിത്രങ്ങള്‍ എടുക്കുന്നതിനിടെ സമീപമുള്ള പാര്‍ക്കിലെ കുളത്തിലേക്ക് ഒരു കുട്ടി വീണത്. ഇത് കണ്ട വരന്‍ കുളത്തിലേക്ക് എടുത്തു ചാടി കുട്ടിയെ രക്ഷിച്ചു. കുളത്തിനരികില്‍ കളിക്കുകയായിരുന്നു കുട്ടികളുടെ ഒരു സംഘം. അതിലൊരു കുട്ടി മറ്റൊരു കുട്ടിയെ വെള്ളത്തിലേക്ക് തള്ളിയിട്ടതാണെന്നാണ് ഫോട്ടോഗ്രാഫര്‍മാര്‍ പറയുന്നത്.
എന്തായാലും കുട്ടി വീണതിന്റെ കാരണത്തേക്കാള്‍ യുവാവിന്റെ സാഹസികതയാണ് സോഷ്യല്‍ മീഡിയയിലെ സംസാര വിഷയം. തന്റെ വിവാഹദിവസമാണെന്നോ വസ്ത്രങ്ങളില്‍ അഴുക്ക് പറ്റുമെന്നോ ഒന്നും ചിന്തിക്കാതെയാണ് വരന്‍ കുളത്തിലേക്ക് എടുത്തു ചാടി കുട്ടിയെ രക്ഷിച്ചത്. ക്ലേറ്റന്‍ യഥാര്‍ത്ഥ ഹീറോ ആണെന്നാണ് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചുകൊണ്ട് ഫോട്ടോഗ്രാഫര്‍ വരന്റെ ധൈര്യത്തെ അഭിനന്ദിച്ചത്.
https://www.facebook.com/Malayalivartha






















