കാബൂളിലെ ഷിയാ പള്ളിക്കു സമീപം നടന്ന ചാവേർ സ്ഫോടനത്തിൽ നാല് മരണം

അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ ഷിയാ പള്ളിക്കു സമീപമുണ്ടായ ചാവേർ സ്ഫോടനത്തിൽ നാല് പേർ മരിച്ചു. 20 പേർക്കു പരിക്കേറ്റു. വെള്ളിയാഴ്ച പ്രാർഥന നടന്നുകൊണ്ടിരിക്കേയാണ് ആക്രമണം ഉണ്ടായത്. ആശൂറ ആഘോഷങ്ങളോട് അനുബന്ധിച്ച് സുരക്ഷാ ഉദ്യോഗസ്ഥർ ജാഗ്രതാ നിർദേശം നൽകിയിരുന്നു.
ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ ദിവസം കാബൂളിലെ വിമാനത്താവളത്തിനു നേരെ താലിബാൻ ഭീകരർ ആക്രമണം നടത്തിയിയുന്നു. യുഎസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് കാബൂളിൽ എത്തിയതിനു പിന്നാലെയായിരുന്നു ആക്രമണം.
https://www.facebook.com/Malayalivartha
























