മ്യാന്മറിനെ വിമർശിച്ച് യു എൻ

യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലിൽ മ്യാന്‍മറിന് രൂക്ഷ വിമർശനം. റോഹിംഗ്യന്‍ മുസ്ലീംങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങളെയാണ് യു .എന്‍ ജനറല്‍ സെകട്രറി അന്‍റോണിയോ ഗുട്ടറെസ് വിമർശിച്ചത്. റോഹിംഗ്യന്‍ വംശജര്‍ മ്യാന്‍മറില്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നത് മനുഷ്യസ്നേഹികള്‍ ഭയക്കുന്ന കാര്യങ്ങളാണെന്ന് ഗുട്ടറെസ് അഭിപ്രായപ്പെട്ടു.
അക്രമങ്ങളെ തുടർന്ന് ലക്ഷകണക്കിന് റോഹിംഗ്യൻ മുസ്ലിമുകൾ മറ്റു രാജ്യങ്ങളിലേക്ക് പലായനം ചെയ്യേണ്ടതായി വന്നിട്ടുണ്ട്. മ്യാൻമറിൽ സൈനികരുടെ നേതൃത്വത്തില്‍ നടക്കുന്ന പരിശോധനകള്‍ നിര്‍ത്തണമെന്നും കലാപം നടക്കുന്ന സ്ഥലങ്ങളിലെ മനുഷ്യരോട് മനുഷ്യത്വത്തോടെ പെരുമാറണമെന്നും ഗുട്ടറസ് മ്യാന്‍മര്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha
























