ദക്ഷിണ കൊറിയ ആശങ്കയിൽ: വീണ്ടും മിസൈൽ പരീക്ഷണവുമായി ഉത്തര കൊറിയ

ദക്ഷിണകൊറിയയെ ആശങ്കയിലാഴ്ത്തി വീണ്ടും ഉത്തരകൊറിയ. ഐക്യരാഷ്ട്ര സഭ ഏർപ്പെടുത്തിയ ഉപരോധങ്ങൾ നില നിൽക്കേ ഉത്തരകൊറിയ കൂടുതൽ മിസൈൽ പരീക്ഷിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. നിർമാണശാലയിൽ നിന്ന് മിസൈലുകൾ ഉത്തരകൊറിയൻ തലസ്ഥാനമായ പ്യോങ്യാങ്ങിൻറ വടക്കൻ പ്രദേശത്തേക്ക് കൊണ്ടു പോയത് സംബന്ധിച്ച വിവരം ലഭിച്ചുവെന്ന് ദക്ഷിണകൊറിയയുടെ രഹസ്യാന്വേഷണ എജൻസിയുടെ അവകാശപ്പെട്ടു.
എന്നാൽ ഇതുസംബന്ധിച്ച സ്ഥിരീകരണം ഉണ്ടായിട്ടില്ലെന്ന് ദക്ഷിണകൊറിയൻ രഹസ്യാന്വേഷണ എജൻസി അറിയിച്ചു.ഐക്യരാഷ്ട്ര സഭ ഏർപ്പെടുത്തിയ ഉപരോധങ്ങൾക്കു പുറമെ ചൈന ഉത്തരകൊറിയയുമായുള്ള വ്യാപാര ബന്ധങ്ങളിൽ ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഉത്തരകൊറിയയുമായി വളരെ അടുത്ത ബന്ധമുള്ള രാജ്യമാണ് ചൈന.
https://www.facebook.com/Malayalivartha
























