ഓസ്ട്രിയയിൽ ഇനി ബുർഖ ധരിച്ചാൽ...?

ഓസ്ട്രിയയിൽ ഇനി മുഖം പൂർണമായി മറയ്ക്കണ്ട. മുഖം പൂർണ്ണമായി മറയ്ക്കുന്ന ബുർഖ പൊതുസ്ഥലങ്ങളിൽ നിരോധിച്ചുകൊണ്ട് നിയമം പ്രാബല്യത്തിൽ വന്നു. ഏറെ ചർച്ചകൾക്കൊടുവിൽ ബുർഖ നിരോധനം സംബന്ധിച്ച ബിൽ കഴിഞ്ഞ ജൂണിലാണ് നിയമമായത്. 2011 ൽ ഫ്രാൻസിലാണ് മുഖം പൂർണ്ണമായി മറയ്ക്കുന്ന വസ്ത്രധാരണത്തിനു യുറോപിയൻ യൂണിയനിൽ ആദ്യമായി നിരോധനം വരുന്നത്.
പിന്നീട് യൂണിയനിലെ മറ്റ് രാജ്യങ്ങളിലും സമാനമായ നീക്കങ്ങൾ നടന്നു. ഓസ്ട്രിയൻ പാർലമെന്റ് അംഗീകരിച്ച നിയമം ലംഘിക്കുന്നവർക്ക് ഓസ്ട്രിയയിൽ 150 യൂറോ (168 ഡോളർ) വരെ പിഴ ഒടുക്കേണ്ടി വരും. അതേസമയം തീവ്രസ്വഭാവം വിവരിക്കുന്ന മെറ്റീരിയലുകൾ രാജ്യത്ത് വിതരണം ചെയ്യുന്നതിനും നിയമതടസമുണ്ട്.
https://www.facebook.com/Malayalivartha
























