കറ്റാലന്‍ ഹിതപരിശോധനയ്ക്കിടെ ഉണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റവരുടെ എണ്ണം 800 ല്‍ കവിഞ്ഞു

സ്വതന്ത്ര കാറ്റലോണിയയ്ക്കായി നടന്ന ഹിതപരിശോധനയ്ക്കിടെ ഉണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റവരുടെ എണ്ണം 844 ആയി. കറ്റാലന്‍ ആരോഗ്യവകുപ്പാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. 20 പോലീസുകാരും 15 മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരും പരിക്കേറ്റവരില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
പരിക്കേറ്റവരുടെ എണ്ണത്തില്‍ ഇനിയും വര്‍ധനയുണ്ടായേക്കുമെന്നാണ് സൂചനയെന്നും അധികൃതര്‍ വ്യക്തമാക്കി. പ്രതിഷേധക്കാര്‍ക്കു നേരെ പോലീസ് റബര്‍ ബുള്ളറ്റ് പ്രയോഗിക്കുകയും ലാത്തി വീശുകയും ചെയ്തു.
ഭരണഘടനാ കോടതി നിയമവിരുദ്ധമായി പ്രഖ്യാപിച്ച ഹിതപരിശോധന അനുവദിക്കില്ലെന്ന് സ്പാനിഷ് ഭരണകൂടം നേരത്തെ വ്യക്തമാക്കിയിരുന്നു. പോലീസിനെയും അര്‍ധസൈനിക വിഭാഗ മായ ഗാര്‍ഡിയ സിവിലിനെയും വന്‍ തോതിലാണ് കാറ്റലോണിയയിലേക്ക് മാഡ്രിഡ് അയച്ചത്.
പോളിംഗ് സ്‌റ്റേഷനുകളിലെത്തിയ പോലീസ് ജനങ്ങള്‍ വോട്ടു ചെയ്യുന്നതു തടയുകയും ബാലറ്റ് പേപ്പറുകളും മറ്റു പോളിംഗ് സാമഗ്രികളും പിടിച്ചെടുക്കുകയുമായിരുന്നു.
https://www.facebook.com/Malayalivartha
























