നവാസ് ഷെരീഫിന്‍റെ മക്കൾക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്‍റെ മക്കൾക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. മൂന്ന് മക്കൾക്കും മരുമകനുമെതിരെ ഇസ്‌ലാമാബാദ് അഴിമതി വിരുദ്ധ കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. പനാമ അഴിമതിക്കേസിലാണ് കോടതി നടപടി.
ഷെരീഫിന്‍റെ മക്കളായ മറിയം, ഹുസൈൻ, ഹസ്സൻ, മരുമകൻ മുഹമ്മദ് സഫ്ദർ എന്നിവർ ഒക്ടോബർ ഒൻപതിന് കോടതിയിൽ ഹാജരാക്കണമെന്നും കോടതി ഉത്തരവിട്ടു.അതേസമയം കനത്ത സുരക്ഷാ സംവിധാനത്തിലാണ് നവാസ് ഷെരീഫ് ഇസ്‌ലാമാബാദ് കോടതിയിലെത്തിയത്. പനാമ അഴിമതിയുമായി ബന്ധപ്പെട്ടാണ് ഷെരീഫിന് അധികാരം നഷ്ടമായത്.
https://www.facebook.com/Malayalivartha
























