അമേരിക്കയിലെ ലാസ്‌വെഗാസിലുണ്ടായ വെടിവയ്പിൽ മരണം 50 കടന്നു

അമേരിക്കയിലെ ലാസ്‌വെഗാസിലുണ്ടായ വെടിവയ്പിൽ മരണം 50 കടന്നു. ഇരുനൂറിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ലാസ്‌വെഗാസിലെ മൻഡേലെ ബേ കാസിനോയുടെ 32-ാം നിലയിൽ നടന്ന സംഗീത പരിപാടിക്കിടെയാണ് സംഭവം നടന്നത്. പരിപാടിക്കിടെ രണ്ടു പേർ തുടർച്ചയായി വെടിയുതിർക്കുകയായിരുന്നുവെന്നും ദൃക്സാക്ഷികൾ പറഞ്ഞു.
പ്രാദേശിക സമയം ഞായറാഴ്ച രാത്രി 10.30 നായിരുന്നു അക്രമം നടന്നത്.അതേസമയം പോലീസ് നടത്തിയ വെടിവയ്പ്പിൽ അക്രമികളിൽ ഒരാൾ കൊല്ലപ്പെട്ടതായാണ് വിവരം. അക്രമിക്കൊപ്പമുണ്ടായിരുന്ന യുവതി ഹോട്ടലിൽ ഒളിച്ചിരിക്കുന്നുണ്ടെന്നാണ് സൂചന. ഇതേതുടർന്നു പ്രദേശത്തുനിന്നു പോലീസ് ആളുകളെ പൂർണമായും ഒഴിപ്പിച്ചതായാണ് വിവരം
https://www.facebook.com/Malayalivartha
























