ഡമാസ്കസിൽ ചാവേറാക്രമണം; 17പേർ കൊല്ലപ്പെട്ടു

സിറിയൻ തലസ്ഥാനമായ ഡമാസ്കസിൽ ചാവേറാക്രമണം. ആക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടു. നിരവധിപ്പേർക്ക് പരിക്കേറ്റു. ബോംബുകളുമായി പോലീസ് സ്റ്റേഷൻ ആക്രമിച്ച രണ്ട് ചാവേറുകൾ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു.
കൊല്ലപ്പെട്ടവരിൽ പോലീസുകാരും സാധാരണക്കാരും ഉൾപ്പെടുന്നതായി അധികൃതർ അറിയിച്ചു. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
https://www.facebook.com/Malayalivartha
























