ജപ്പാനെതിരെ ആണവ ആക്രമണ ഭീഷണിയുമായി ഉത്തരകൊറിയ

ജപ്പാനെതിരെ ആണവ ആക്രമണ ഭീഷണിയുമായി ഉത്തരകൊറിയ. ജപ്പാന്‍ പ്രധാന മന്ത്രി ഷിന്‍സൊ അബെയുടെ യു.എന്‍ പ്രസംഗത്തിനുള്ള മറുപടിയാണ് ഉത്തരകൊറിയയുടെ ഭീഷണിയെന്നാണ് കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉത്തരകൊറിയയുടെ ആണവ താത്പര്യങ്ങളെ ഇല്ലാതാക്കാന്‍ ചര്‍ച്ചകളല്ല സമ്മര്‍ദ്ദമാണ് ആവശ്യമെന്നായിരുന്നു ആബെ പ്രസംഗത്തില്‍ പറഞ്ഞത്.
എന്നാല്‍ കൊറിയന്‍ മുനമ്പില്‍ രാഷ്ട്രീയതാത്പര്യത്തിന് വേണ്ടി ജപ്പാന്‍ സമ്മര്‍ദ്ദതന്ത്രം പ്രയോഗിക്കുകയാണെന്നായിരുന്നു ഉത്തരകൊറിയയുടെ കുറ്റപ്പെടുത്തല്‍. ഇത് ജപ്പാന്‍ ദ്വീപസമൂഹത്തിന് മുകളില്‍ ആണവമേഘങ്ങളെ കൊണ്ടുവരാന്‍ മാത്രമേ കാരണമാവുകയുള്ളുവെന്നും കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പരാമര്‍ശിക്കുന്നു.
ഈ വര്‍ഷം നിരവധി മിസൈല്‍ പരീക്ഷണങ്ങളാണ് ഉത്തരകൊറിയ നടത്തിയത്. ഐക്യരാഷ്ട്ര സഭയുടെ ഉപരോധങ്ങളെ മറികടന്നായിരുന്നു ഉത്തരകൊറിയയുടെ പരീക്ഷണങ്ങളെല്ലാം.
https://www.facebook.com/Malayalivartha
























