ബ്രിട്ടീഷ് നോവലിസ്റ്റ് കാസുവോ ഇഷിഗുറോ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരത്തിന് അർഹനായി

ബ്രിട്ടീഷ് നോവലിസ്റ്റ് കാസുവോ ഇഷിഗുറോയ്ക്കു സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരം. ജാപ്പനീസ് വംശജനാണ് ഇഷിഗുറോ.സാഹിത്യത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു. നോവലിസ്റ്റും ചെറുകഥാകൃത്തും തിരക്കഥാകൃത്തുമായ കസുവോ ഇഷിഗുറോ സമകാലിക ഇംഗ്ലീഷ് ഫിക്ഷന്‍ എഴുത്തുകാരില്‍ പ്രമുഖനാണ്. നാല് തവണ മാന്‍ ബുക്കര്‍ പുരസ്കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ട അദ്ദേഹത്തിന്റെ 'ദി റിമൈന്‍സ് ഓഫ് ഡേയ്സ്' 1989ലെ ബുക്കര്‍ പുരസ്കാരം നേടി.
'എ പെയില്‍ വ്യൂ ഓഫ് ഹില്‍സ്', 'ആന്‍ ആര്‍ട്ടിസ്റ്റ് ഓഫ് ഫ്ളോട്ടിങ് വേള്‍ഡ്', 'ദി അണ്‍കള്‍സോള്‍ഡ്', 'വെല്‍ വി വെയര്‍ ഓര്‍ഫന്‍സ്', 'നെവര്‍ ലെറ്റ് മി ഗോ' തുടങ്ങിയവയാണ് പ്രധാന നോവലുകള്‍. നോവലുകള്‍ക്ക് പുറമേ തിരക്കഥകളും ചെറുകഥകളും അദ്ദേഹം എഴുതിയിട്ടുണ്ട്.
1954ല്‍ ജപ്പാനിലെ നാഗസാക്കിയിലാണ് ഇഷിഗുറോ ജനിച്ചത്. അദ്ദേഹത്തിന് അഞ്ച് വയസുള്ളപ്പോള്‍ അദ്ദേഹത്തിന്റെ കുടുംബം ഇംഗ്ലണ്ടിലേക്ക് കുടിയേറുകയായിരുന്നു.
https://www.facebook.com/Malayalivartha
























