സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ആണവ നിര്‍വ്യാപനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയ്ക്ക്

ഈ വര്‍ഷത്തെ സമാധാന നൊബേല്‍ ആണവ നിര്‍വ്യാപനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയ്ക്ക്. രാജ്യാന്തര തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷനല്‍ ക്യാംപെയ്ന്‍ ടു അബോളിഷ് നൂക്ലിയര്‍ വെപ്പണ്‍സ് (ഐ സി എ എന്‍) എന്ന സംഘടനയ്ക്കാണ് പുരസ്‌കാരം. വിവിധ സര്‍ക്കാരിതര സംഘടനകളുടെ കൂട്ടായ്മയാണ ഇത്. ഐസിഎഎന്നിന് 100-ല്‍ അധികം രാജ്യങ്ങളില്‍ സാന്നിധ്യമുണ്ട്. 300 നോമിനേഷനുകളില്‍നിന്നാണ് നൊബേല്‍ സമിതി പുരസ്‌കാര ജേതാവിനെ തിരഞ്ഞടുത്തത്.
ആണവായുധ നിര്‍വ്യാപനത്തിനായി പ്രവര്‍ത്തിക്കുന്ന രാജ്യന്തര സംഘടനയാണ് 'ഐകാന്‍' അഥവാ ഐസിഎഎന്‍. ഇന്റര്‍നാഷനല്‍ കാംപെയ്ന്‍ ടു അബോളിഷ് ന്യൂക്ലിയര്‍ വെപ്പണ്‍സ് എന്നതാണ് പൂര്‍ണരൂപം. ആണവ നിരായുധീകരണ ഉടമ്പടി പ്രാബല്യത്തില്‍ കൊണ്ടുവരുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. 2007-ല്‍ നിലവില്‍ വന്ന 'ഐകാന്' 101 രാജ്യങ്ങളിലായി 468 പങ്കാളികളുണ്ട്. മനുഷ്യത്വപരമായ നിലപാടുകളിലൂടെ ആണവ നിര്‍വ്യാപനത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് സംഘടനയെ നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്.
നൊബേല്‍ പുരസ്‌കാരത്തിന്റെ സ്പര്‍ശം മുന്‍പുതന്നെ 'ഐകാന്' ഉണ്ട്. 2006-ല്‍ നൊബേലിന് അര്‍ഹരായ, ആണവയുദ്ധത്തിന് എതിരെ പ്രവര്‍ത്തിക്കുന്ന ഫിസിഷ്യന്‍മാരുടെ രാജ്യാന്തര സംഘടന (ഇന്റര്‍നാഷനല്‍ ഫിസിഷ്യന്‍സ് ഫോര്‍ ദി പ്രിവന്‍ഷന്‍ ഓഫ് ന്യൂക്ലിയര്‍ വാര്‍) ഫിന്‍ലന്‍ഡില്‍ നടന്ന കോണ്‍ഗ്രസിലാണ് ഐസിഎഎന്‍ രൂപീകരിക്കാന്‍ തീരുമാനിച്ചത്.
https://www.facebook.com/Malayalivartha

























