സ്‌നേഹവും സെക്‌സും വാഗ്ദാനം ചെയ്ത ഇന്ത്യന്‍ യുവാവിന് പണി കിട്ടി

ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സൗകര്യങ്ങള്‍ പലരും ദുരുപയോഗം ചെയ്യുകയാണ്. അത് പല പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നുണ്ടെങ്കിലും ചിലപ്പോഴെങ്കിലും അത് പണികൊടുക്കാറുമുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ വിദേശയുവതിയെ വശത്താക്കാന്‍ ശ്രമിച്ച യുവാവിന് എട്ടിന്റെ പണി നല്‍കിയിരിക്കുകയാണ് ബ്രിട്ടീഷ് യുവതി. യുവതിയുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ കണ്ട് തനിക്ക് ഇഷ്ടമായെന്നും ഒരു ഇന്ത്യന്‍ യുവാവിനോട് ചാറ്റാന്‍ ഇഷ്ടമുണ്ടോയെന്നും ചോദിച്ചായിരുന്നു ചാറ്റ് ബോക്‌സിലൂടെ അനില്‍ എന്ന യുവാവ് ചാറ്റിംഗ് ആരംഭിച്ചത്.
തുടര്‍ന്ന് താന്‍ ബ്രിട്ടനിലേക്ക് വന്ന് യുവതിക്ക് സെക്‌സും സന്തോഷവും നല്‍കാമെന്നായിരുന്നു അനിലിന്റെ വാഗ്ദാനം. എന്നാല്‍ ഇയാളെ ബ്ലോക്ക് ചെയ്യുന്നതിന് പകരം യുവതി അതിനനുസരിച്ച് ചാറ്റിംഗ് ചെയ്യാന്‍ തുടങ്ങി. താന്‍ ബ്രിട്ടനില്‍ വന്ന് യുവതിക്ക് സ്‌നേഹവും സെക്‌സും നല്‍കാമെന്നായിരുന്നു അനിലിന്റെ വാഗ്ദാനം. ഇതിനായി തനിക്ക് ഇംഗ്ലണ്ടിലേക്ക് വരാനുള്ള വിമാനത്തിന്റെ ചാര്‍ജായ 500 ഡോളര്‍ അയച്ച് കൊടുക്കാനും അനില്‍ യുവതിയോട് ആവശ്യപ്പെടുകയായിരുന്നു. പണം കടമായി നല്‍കിയാല്‍ മതിയെന്നും താന്‍ തിരിച്ച് തരാമെന്നുമായിരുന്നു ഇന്ത്യന്‍ യുവാവ് വ്യക്തമാക്കിയിരുന്നത്.
തുടര്‍ന്ന് ഈ ചാറ്റുകള്‍ ബോര്‍ഡ് പാന്‍ഡയില്‍ പ്രസിദ്ധീകരിച്ച് കൊണ്ടായിരുന്നു യുവതി അനിലിന് പണി കൊടുത്തത്. യുവതി തന്നെ ഇതില്‍ ഫെല്ലാറ്റിയ മാക്‌സക്കിള്‍ എന്നാണ് സ്വയം വിളിക്കുന്നത്. അനില്‍ എന്നതിന് പകരം യുവതി അനല്‍ എന്നാണ് ചാറ്റില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. വെളുത്ത നിറത്തിലുള്ള ആളാണെങ്കില്‍ താന്‍ പുതിയ ബോയ്ഫ്രണ്ടായി മാറി സ്‌നേഹവും സെക്‌സും നല്‍കാമെന്നായിരുന്നു യുവതിക്ക് വാഗ്ദാനം ചെയ്തിരുന്നത്.
ചാറ്റിലൂടെ അടുത്തപ്പോള്‍ എങ്ങനെ പരസ്പരം കാണാമെന്ന് യുവതി ചോദിക്കുന്നുണ്ട്. തുടര്‍ന്നായിരുന്നു ബ്രിട്ടനിലേക്ക് വിമാനം കയറി വരുന്നതിനുള്ള പണം അനില്‍ ആവശ്യപ്പെട്ടിരുന്നത്. തനിക്ക് പണം ഉടന്‍ ട്രാന്‍സ്ഫര്‍ ചെയ്ത് തരാമോയെന്നും അനില്‍ യുവതിയോട് ചോദിക്കുന്നുണ്ട്. തുടര്‍ന്ന് യുവതിയുടെ ലൈംഗികത നിറഞ്ഞ ഫോട്ടോകള്‍ അയച്ച് കൊടുക്കാനും യുവാവ് ആവശ്യപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha
























