മോസ്‌കോയില്‍ ട്രെയിന്‍ ബസ്സിലിടിച്ച് 19 പേര്‍ മരിച്ചു, നാലു പേര്‍ ഗുരുതരാവസ്ഥയില്‍

ട്രെയിന്‍ ബസ്സിലിടിച്ച് മോസ്‌കോയില്‍ 19 പേര്‍ മരിച്ചു. സിഗ്‌നല്‍ തെറ്റിച്ച് റെയില്‍വേ ക്രോസിംഗിലേക്ക് ബസ്സ് കടന്നതാണ് അപകടത്തിന് കാരണം. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു സംഭവമുണ്ടായത്. മരിച്ചവര്‍ ബസ്സ് യാത്രക്കാരാണ്. ബസ്സ് പൂര്‍ണ്ണമായും തകര്‍ന്നു.
പരുക്കേറ്റവരില്‍ നാല് പേരുടെ നില ഗുരുതരമാണെന്നാണ് മോസ്‌കോ സെന്‍ട്രല്‍ ആശുപത്രി അധികൃതര്‍ വിവരം നല്‍കിയതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മോസ്‌കോയില്‍ ബസ്സ് അപകടം തുടര്‍ക്കഥയാകുകയാണ്. കഴിഞ്ഞ ആഗസ്റ്റില്‍ ബസ്സ് അപകടത്തില്‍ 17 പേരാണ് മരണപ്പെട്ടത്.
https://www.facebook.com/Malayalivartha
























