പാക്കിസ്ഥാനും അമേരിക്കയും തമ്മിലുള്ള ബന്ധത്തില്‍ ഗുരുതര പ്രശ്‌നങ്ങളുണ്ടെന്ന് അമേരിക്ക

പാക്കിസ്ഥാനും അമേരിക്കയും തമ്മിലുള്ള ബന്ധത്തില്‍ ഗുരുതര പ്രശ്‌നങ്ങളുണ്ടെന്ന് അമേരിക്ക. അമേരിക്കന്‍ നയതന്ത്ര വിദഗ്ധരാണ് ഇതു സംബന്ധിച്ച് അഭിപ്രായ പ്രകടനം നടത്തിയത്. പാക് വിദേശകാര്യമന്ത്രി ഖ്വാജ ആസിഫ്, മൂന്നു ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിനു ശേഷം മടങ്ങിയതിനു പിന്നാലെയാണ് നയതന്ത്ര വിദഗ്ധര്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം അനുദിനം വഷളാകുന്നുവെന്ന് വ്യക്തമാക്കിയത്.
ഖ്വാജ ആസിഫിനും ഇതേ അഭിപ്രായമായിരിക്കും ഉണ്ടാവുകയെന്ന് നയതന്ത്രവിദഗ്ധനായ മൊയീദ് യൂസഫ് അഭിപ്രായപ്പെട്ടു. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍, സുരക്ഷാ ഉപദേഷ്ടാവ് എച്ച്.ആര്‍. മക്മാസ്റ്റര്‍ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം, അതിരുകവിഞ്ഞ ആഹ്ലാദത്തില്ലല്ല എന്ന് ഖ്വാജ ആസിഫ് പറഞ്ഞതു തന്നെ ഇതിനുദാഹരണമാണെന്നും മൊയീദ് പറഞ്ഞു.
https://www.facebook.com/Malayalivartha
























