അമേരിക്കയുടെ മുതിര്‍ന്ന നയതന്ത്രജ്ഞരെയും സൈനിക ഉപദേഷ്ടാക്കളെയും പാക്കിസ്താനിലേക്ക് അയയ്ക്കാന്‍ ട്രംപിന്റെ തീരുമാനം

മേരിക്കയുടെ മുതിര്‍ന്ന നയതന്ത്രജ്ഞരെയും സൈനിക ഉപദേഷ്ടാക്കളെയും പാക്കിസ്താനിലേക്ക് അയക്കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തീരുമാനിച്ചു. യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി റെക്‌സ് ടിില്ലേഴ്‌സണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ മാസം പാകിസ്താനിലേക്ക് പോകുക.
യു.എസ് പ്രതിരോധ സെക്രട്ടറി ജിം മാട്ടിസും അദ്ദേഹത്തോടൊപ്പമുണ്ടാകുമെന്ന് അമേരിക്കന്‍പാകിസ്താന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഭീകരവാദ ഗ്രൂപ്പുകള്‍ക്ക് പാക് ഭരണകൂടം നല്‍കുന്ന പിന്തുണ അവസാനിപ്പിക്കണമെന്ന ട്രംപിന്റെ സന്ദേശമറിയിക്കാനാണ് യാത്ര. കാലങ്ങളായി അമേരിക്ക ആവശ്യപ്പെടുന്ന ഒന്നാണിത്. നേരത്തെ ഉസാമ ബിന്‍ ലാദനെ വധിച്ച സമയത്ത് അമേരിക്കയും പാകിസ്താനും തമ്മില്‍ ഇക്കാര്യത്തില്‍ തര്‍ക്കമുണ്ടായിരുന്നു.
ട്രംപ് അധികാരത്തിലെത്തിയതോടെ ഇത് ശക്തമായി. ഭീകര സംഘടനകള്‍ക്ക് പാകിസ്താന്‍ അഭയം കൊടുക്കുന്നുവെന്ന് ട്രംപ് പരസ്യമായി ആക്ഷേപിച്ചിരുന്നു.
https://www.facebook.com/Malayalivartha
























