റഷ്യയിലെ മോസ്കോയിൽ വൻ തീപിടിത്തം; 3,000 പേരെ ഒഴിപ്പിച്ചു

റഷ്യയിലെ മോസ്കോയിൽ മാർക്കറ്റിലെ കെട്ടിടത്തിലുണ്ടായ വൻ തീപിടിത്തത്തെ തുടർന്നു 3,000 പേരെ ഒഴിപ്പിച്ചു. മോസ്കോയിലെ സിന്ധിക മാർക്കറ്റിലാണ് തീപിടിത്തമുണ്ടായത്.
തീപിടിത്തത്തിൽ 1,000 ചതുരശ്ര മീറ്ററുള്ള കെട്ടിഡാമാണ് തകർന്നത്. സംഭവത്തിൽ രണ്ടു പേർക്കു പരിക്കേറ്റതായും നിരവധി കാറുകൾ തകർന്നതായും അധികൃതർ അറിയിച്ചു. തീയണയ്ക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. 240 പേരാണ് രക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha
























