വീൽചെയറിലെ ലോകസുന്ദരി കിരീടം അലക്സാൻഡ്ര ചിചികോവക്ക്

പോളണ്ടിൽ നടന്ന പ്രഥമ വീൽചെയർ ലോകസുന്ദരി മൽസരത്തിൽ ബെലാറൂസുകാരി മനഃശാസ്ത്ര വിദ്യാർഥിനി അലക്സാൻഡ്ര ചിചികോവ(23)ക്ക് കിരീടം. ദക്ഷിണാഫ്രിക്കക്കാരി ലെബൊഹാംഗ് മൊന്യാറ്റ്സ്റ്റിയാണ് ഫസ്റ്റ് റണ്ണറപ്പ്. മൂന്നാം സ്ഥാനം പോളണ്ടുകാരി എഡ്രിയാന സവദ്സിൻസ്ക സ്വന്തമാക്കി.
‘ദി ഒൺലി വൺ’ സംഘടന നാലു വർഷമായി നടത്തുന്ന ദേശീയതല വീൽചെയർ സുന്ദരി മൽസരമാണ് ഈ വർഷം അന്താരാഷ്ട്ര തലത്തിൽ സംഘടിപ്പിച്ചത്. വീൽചെയറിൽ ജീവിതം നയിക്കുന്ന സ്ത്രീകളോടുള്ള മനോഭാവം മാറ്റിയെടുക എന്നതാണ് മത്സരത്തിന്റെ ലക്ഷ്യമെന്ന് മത്സരത്തിന്റെ സഹസ്ഥാപകയും ജൂറി പ്രസിഡന്റുമായ കാറ്റർസിന വോജ്തസെക് ഗിനാൽസ്ക പറഞ്ഞു. വാര്‍സോയിൽ നടന്ന സുന്ദരി മത്സരത്തിൽ ഇന്ത്യ അടക്കം19 രാജ്യങ്ങളിൽ നിന്നുള്ള 24 മത്സരാർഥികളാണ്പങ്കെടുത്തത്. ഡോ. രാജലക്ഷ്മി ശങ്കർ ജനാർദനമൂർത്തി, പ്രിയ ഭാർഗവ എന്നിവരാണ് ഇന്ത്യയിൽ നിന്ന് പങ്കെടുത്തത്.
ഡെന്റിസ്റ്റ് കൂടിയായ രാജലക്ഷ്മി വാഹനാപകടത്തിൽ പരിക്കേറ്റാണ് വീൽചെയറിലായത്. ലൂപ്പസ് രോഗം ബാധിച്ചാണ് പ്രിയ ഭാർഗവയുടെ കാലുകളുടെ ചലനശേഷി നഷ്ടപ്പെട്ടത്.
https://www.facebook.com/Malayalivartha
























