ഹാരിപോട്ടറിന്റെ മാന്ത്രികക്കത്തിന്റെ വില കേട്ടാൽ ഞെട്ടും

ഹാരി പോട്ടർ പരമ്പരയിലെ ചേംബർ ഓഫ് സീക്രട്സ് എന്ന സിനിമയിൽ ഉപയോഗിച്ച ‘മാന്ത്രികക്കത്ത് 7500 പൗണ്ടിന് (6.45 ലക്ഷം രൂപ) യുകെയിൽ നടന്ന ലേലത്തിൽ വിറ്റു. "റൊണാൾഡ് വീസ്ലിക്ക്, ഹൊഗ്വാർട്സ് മാന്ത്രിക വിച്ക്രാഫ്റ്റ് ആൻഡ് വിസർഡ്രൈ' എന്ന വിലാസം എഴുതിയ ചുവന്ന കവറിനുള്ളിലുള്ള കത്തിനാണ് ഭീമൻതുക ലഭിച്ചത്. ജെ.കെ. റോളിംഗിന്റെ ഹാരി പോട്ടർ കഥകളിലെ ‘ഹൗളർ’ കത്ത് എഴുതിയയാളുടെ ശബ്ദത്തിൽത്തന്നെ സന്ദേശം ഉച്ചത്തിൽ വായിച്ച് കേൾപ്പിക്കുമെന്നതാണു ഇതിന്റെ സവിശേഷത.
കലിഗ്രഫി ഫോണ്ടിലാണ് കത്തെഴുതിയിരിക്കുന്നത്. ചിത്രത്തിൽ വീസ്ലിയായി വേഷമിട്ട ഗ്രിന്റിന്റെ ഓട്ടോഗ്രാഫും കത്തിനൊപ്പമുണ്ട്. പ്രോപ് സ്റ്റോർ സംഘടിപ്പിച്ച ലേലത്തിൽ ഡാനിയേൽ റെഡ്ക്ലിഫിന്റെ ഓട്ടോഗ്രാഫ് പതിച്ച കാൻവാസ് ബാഗ്, ജാക്കറ്റ്, എമ്മാ വാട്സൺ, റെഡ്ക്ലിഫ്, ഗ്രിന്റ് എന്നിവർ ഒപ്പിട്ട പോസ്റ്റർ എന്നിവയുമുണ്ടായിരുന്നു.
https://www.facebook.com/Malayalivartha
























