അഫ്ഗാനിസ്ഥാനിൽ ഐഎസ്-താലിബാൻ ഭീകരർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 23 പേർ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനിൽ ഐഎസ്-താലിബാൻ ഭീകരർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 23 പേർ കൊല്ലപ്പെട്ടു. വടക്കൻ അഫ്ഗാനിസ്ഥാനിലെ ജോസ്ജാന് പ്രവിശ്യയിലുള്ള ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്.
13 ഐഎസ് ഭീകരരും 10 താലിബാൻ ഭീകരരുമാണ് കൊല്ലപ്പെട്ടത്. പ്രദേശത്ത് ഭീകരർ തമ്മിലുള്ള പോരാട്ടം തുടരുകയാണെന്ന് ക്വഷ് തെപ ഗവർണർ അമിനുല്ല അറിയിച്ചു.
https://www.facebook.com/Malayalivartha
























