ജര്‍മന്‍ കപ്പലിനുനേരെ കടല്‍കൊള്ളക്കാരുടെ ആക്രമണം; ആറ് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി

തെക്കന്‍ നൈജീരിയയിലെ കടൽത്തീരത്തുനിന്നും ജര്‍മന്‍ കപ്പലിനെ കടൽക്കൊള്ളക്കാർ ആക്രമിച്ചു. ക്യാപ്റ്റൻ ഉൾപ്പെടെ ആറ് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപ്പോവുകയും ചെയ്തു. ജര്‍മനിയിലെ പീറ്റര്‍ ദോഹല്‍ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള കപ്പലാണ് കൊള്ളസംഘം ആക്രമിച്ചത്. ഇക്വറ്റോറിയൻ ഗിനിയൻ തലസ്ഥാനമായ മലാബോയില്‍നിന്ന് ലൈബീരിയൻ തലസ്ഥാനമായ മണ്‍റോവിയിലേക്ക് പോകുകയായിരുന്നു കപ്പല്‍.
തട്ടിക്കൊണ്ടുപോയവര്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല. പത്ത് പേരടങ്ങുന്ന കൊള്ളസംഘമാണ് നാവികരെ റാഞ്ചിയതെന്നാണ് വിവരം.
https://www.facebook.com/Malayalivartha
























