സി.ഐ.എയിൽ ഇനി 'ലുലു'വില്ല; പുറത്താക്കൽ പെർഫോമൻസ് പോരാത്തതുകൊണ്ട്

അമേരിക്കൻ ചാര സംഘടനയായ സി.ഐ.എയിലെ മിടുക്കിയായ ലുലു എന്ന നായയെ പിരിച്ചുവിട്ടു. പെർഫോമൻസ് മോശമായതിന്റെ പേരിലാണ് ലുലു പുറത്തായത്. ബോംബ് മണത്ത് കണ്ടെത്താനുള്ള പരിശീലനങ്ങളിൽ ലുലു പരാജയപ്പെട്ടിരുന്നു.
അതുപോലെതന്നെ ജോലിചെയ്യാൻ ലുലു താൽപ്പര്യം കാണിക്കുന്നുമില്ല. ഈയടുത്ത് ലുലുവിന് മികച്ച പരിശീലനം നൽകിയിരുന്നു. അതുകഴിഞ്ഞ് കഷ്ടിച്ച രണ്ടാഴ്ച പിന്നിട്ടപ്പോഴാണ് ലുലുവിൽ മാറ്റങ്ങൾ കണ്ടുതുടങ്ങിയത്. തുടർന്ന് ഒഴിവാക്കുകയായിരുന്നു. സി.ഐ.എ അധികൃതർ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മറ്റൊരാളിൽ നിന്നും ലുലുവിനെ സി.ഐ.എ ദത്തെടുക്കുകയായിരുന്നു.
https://www.facebook.com/Malayalivartha
























