കാറ്റലോണിയ സ്പെയിനില്‍നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു

കാറ്റലോണിയ പാര്‍ലമെന്റ് സ്പെയിനില്‍നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ബാഴ്സലോണയിലെ പ്രാദേശിക പാര്‍ലമെന്റ് ഇതുസംബന്ധിച്ച പ്രമേയം പാസാക്കി. കാറ്റലോണിയയുടെ സ്വയംഭരണാവകാശം റദ്ദാക്കാന്‍ സ്പെയിന്‍ നീക്കം നടത്തുന്നതിനിടെയാണിത്. മറ്റ് രാജ്യങ്ങള്‍ കാറ്റലോണിയയെ അംഗീകരിക്കണമെന്ന് അവര്‍ അഭ്യര്‍ഥിച്ചു. അതിനിടെ, സംയമനം പാലിക്കാന്‍ സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ റെജോയ് ജനങ്ങളോട് അഭ്യര്‍ഥിച്ചു. ക്രമസമാധാനം സംരക്ഷിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശം നല്‍കി.
https://www.facebook.com/Malayalivartha
























