30 സ്ത്രീകള്‍ക്ക് എച്ച്‌ഐവി രോഗാണുക്കള്‍ പകര്‍ന്ന യുവാവിന് തടവുശിക്ഷ

30 സ്ത്രീകള്‍ക്ക് ശാരീരിക ബന്ധത്തിലൂടെ എച്ച്‌ഐവി രോഗാണുക്കള്‍ പകര്‍ന്ന യുവാവിന് തടവുശിക്ഷ. ഇറ്റാലിയന്‍ പൗരനായ വാലെന്റീനേ തല്ലുട്ടോയ്ക്ക്(33) ആണു കോടതി 24 വര്‍ഷം തടവുശിക്ഷ വിധിച്ചത്. ഇയാള്‍ ബോധപൂര്‍വം രോഗാണുക്കള്‍ പകര്‍ന്ന് നല്‍കിയെന്ന് തെളിഞ്ഞതോടെയാണ് ശിക്ഷ.
2006 എച്ച്‌ഐവി രോഗബാധ സ്ഥിരീകരിച്ച ശേഷം 53 സ്ത്രീകളുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടുവെന്നു തല്ലുട്ടോ കുറ്റസമ്മതം നടത്തിയിരുന്നു. 'ഹെര്‍ട്ടി സ്‌റ്റൈല്‍' എന്ന സാങ്കല്‍പിക പേരില്‍ ഇയാള്‍ സമൂഹ മാധ്യമങ്ങളിലൂടെയും ഡേറ്റിംഗ് സൈറ്റുകളിലൂടെയും പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. 14 വയസു മുതല്‍ പ്രായമുള്ള പെണ്‍കുട്ടികളായിരുന്നു തല്ലുട്ടോയുടെ ചതിക്ക് ഇരയായത്.
വിവേകമില്ലായ്മ കാരണം സംഭവിച്ചതാണെന്നും തല്ലുട്ടോയുടെ അഭിഭാഷകന്‍ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.
https://www.facebook.com/Malayalivartha
























