ഫാഷന്‍ ഷോയ്ക്കിടയില്‍ തളര്‍ന്നുവീണ മോഡലിന് ദാരുണാന്ത്യം

ഫാഷന്‍ ഷോയ്ക്കിടയില്‍ തളര്‍ന്നുവീണ മോഡല്‍ മരിച്ചു. മരിച്ചത് 14 വയസുള്ള റഷ്യന്‍ മോഡല്‍ വ്ലാഡ ഡിസ്യൂബയാണ്. മോഡലിന് മസ്തികജ്വരം ബാധിച്ചിരുന്നതായി കണ്ടെത്തി. വ്ലാഡ 12 മണിക്കൂര്‍ നീണ്ടുനിന്ന ഫാഷന്‍ ഷോയ്ക്കിടയിലാണ് തളര്‍ന്നുവീണത്. അവര്‍ക്ക് കടുത്ത പനിയും തളര്‍ച്ചയും അനുഭവപ്പെട്ടിരുന്നു.
തളര്‍ന്ന് വീണ വ്ലാഡയെ ഉടനെ ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാല്‍ രണ്ട് ദിവസം അബോധാവസ്ഥയില്‍ കഴിഞ്ഞശേഷം മരണത്തിന് കീഴടങ്ങുകയായിരുന്നു. ആരോഗ്യ ഇന്‍ഷൂറന്‍സ് പരിരക്ഷ ഇല്ലാതിരുന്നത് വ്ലാഡയുടെ ചികില്‍സയെ പ്രതികൂലമായി ബാധിച്ചിരുന്നു.
വ്ലാഡ പറഞ്ഞതിനേക്കാള്‍ കൂടുതല്‍ സമയം ജോലി ചെയ്യാന്‍ നിര്‍ബന്ധിതയായിരുന്നുവെന്ന് ആരോപണമുണ്ട്. ചൈനയില്‍ റഷ്യയില്‍ നിന്നും 14നും 16നും ഇടയില്‍ പ്രായമുള്ള നിരവധി മോഡലുകള്‍ എത്തുന്നുണ്ട്
https://www.facebook.com/Malayalivartha
























