മൃതദേഹങ്ങള്‍ എടുക്കാതെ പറന്നു... ന്യൂയോര്‍ക്കില്‍ നിന്നും മൃതദേഹങ്ങള്‍ എടുക്കാതെ പറന്നതിന് പാക് എയര്‍ലൈന്‍സ് മാപ്പ് പറഞ്ഞു

ന്യൂയോര്‍ക്കില്‍ നിന്നും മൃതദേഹങ്ങള്‍ എടുക്കാതെ പറന്നതിന് പാക് എയര്‍ലൈന്‍സ് മാപ്പ് പറഞ്ഞു. രണ്ട് മൃതദേഹങ്ങള്‍ എയര്‍പോര്‍ട്ടില്‍ നിന്നും എടുക്കാതെയാണ് വിമാനം ലാഹോറിന് പറന്നത്.
പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് ചെയര്‍മാന്‍ മുഷറഫ് റസൂല്‍ സിയാന്‍ ഇത് സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു. നാസിര്‍ അലി, നൗമാന്‍ ബദര്‍ എന്നിവരുടെ മൃതദേഹങ്ങളാണ് വിമാനം മറന്നിട്ടത്.
നൗമാന്‍ ബദറിന്റെ ബന്ധുക്കള്‍ മൃതദേഹം മേരിലാന്‍ഡില്‍ സംസ്‌ക്കരിക്കാന്‍ തിരുമാനിച്ചതായാണ് റിപോര്‍ട്ട്.
https://www.facebook.com/Malayalivartha























