മുലയൂട്ടുന്നതിന്റെ പേരിൽ ഭർത്താവും ഭാര്യയും തമ്മിൽ പൊരിഞ്ഞ അടി; പ്രശ്നം അതിരുകടന്നപ്പോൾ..

കുഞ്ഞിന് മുലയൂട്ടുന്നതിൻറെപ്പേരിൽ ഭർത്താവും ഭാര്യയും തമ്മിൽ പൊരിഞ്ഞ അടി. ഇരുവരും തമ്മിലുള്ള വഴക്ക് ഇപ്പോൾ അടിച്ചുപിരിയുന്ന അവസ്ഥയിലെത്തിയിരിക്കുകയാണ്. മുലയൂട്ടിയാൽ ഭാര്യയുടെ സൗന്ദര്യം പോകുന്നതാണ് ഭർത്താവിന്റെ പ്രശ്നം. മുലയൂട്ടിയാൽ സൗന്ദര്യം പോകുമെന്നത് തോന്നലാണെന്നാണ് ഭാര്യയുടെ വാദം. ബ്രിട്ടീഷ് ദമ്പതികളായ സോഫീ മിലാനും ക്രിസുമാണ് മുലയൂട്ടൽ പ്രശ്നത്തിൽ തുടരുന്നത്.
ദമ്പതികളുടെ വഴക്ക് ഇപ്പോൾ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. എതിർത്തും അനുകൂലിച്ചും നിരവധിപേരുമെത്തി.അഞ്ചുവയസുകാരിയായ മകൾക്ക് ഇപ്പോഴും മുടക്കംവരാതെ മുലയൂട്ടുന്നതാണ് ക്രിസിനെ ദേഷ്യം പിടിപ്പിക്കുന്നത്.
ഉറങ്ങാൻ പാേകുന്നതിനുമുമ്പാണ് അഞ്ചുവയസുകാരിയുടെ മുലകുടി. മതിയാവോളം കുടിച്ചശേഷമേ എഴുന്നേൽക്കൂ. ഇതിനൊപ്പം രണ്ടുവയസുള്ള മകൾക്കും മുലയൂട്ടും. പ്രസവം കഴിഞ്ഞിട്ട് വർഷമിത്രയായെങ്കിലും സോഫിക്ക് പാലിന് പഞ്ഞമില്ല. മുതിർന്ന കുട്ടികൾക്ക് മുലയൂട്ടുന്നത് ഭാര്യയുടെ സൗന്ദര്യവും ആരോഗ്യവും നഷ്ടപ്പെടുത്തുമെന്നാണ് ക്രിസ് പറയുന്നത്.
ഭാര്യയുടെ സൗന്ദര്യം നഷ്ടപ്പെടുന്നത് ഭർത്താവിന് ഒാർക്കാൻ കൂടി വയ്യ. ഭർത്താവിന്റേത് അന്ധവിശ്വാസം മാത്രമെന്നാണ് സോഫി പറയുന്നത്. തന്റെ സൗന്ദര്യവും ആരോഗ്യവും തന്നെ ഇതിന് ഉദാഹരണമെന്നാണ് അവർ പറയുന്നത്.
മുലയൂട്ടൽകൊണ്ട് കുട്ടികൾക്ക് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും ആശുപത്രിയിൽ കൊടുക്കാനുള്ള കാശ് ലാഭിക്കാനാവുന്നുണ്ടെന്നുമാണ് അവർ പറയുന്നത്.
https://www.facebook.com/Malayalivartha

























