ടൈറ്റാനിക് കപ്പല്‍ ദുരന്തം ഓര്‍ക്കുന്നില്ലേ... ദുരന്തത്തിനിടെ പകര്‍ത്തിയ അവസാന ചിത്രങ്ങളടങ്ങിയ ആല്‍ബം 45,000 യുഎസ് ഡോളറിന് ലേലം ചെയ്തു
ഐതിഹാസികമായ ടൈറ്റാനിക് കപ്പല്‍ ദുരന്തത്തിനിടെ പകര്‍ത്തിയ അവസാന ചിത്രങ്ങളടങ്ങിയ ആല്‍ബം 45,000 യുഎസ് ഡോളറിന് ലേലം ചെയ്തു. ലൂയി എം. ഓഗ്ദന് എന്നയാളുടെ പക്കലായിരുന്ന ആല്‍ബമാണ് യുഎസില്‍ ലേലം ചെയ്തിരിക്കുന്നത്.
ടൈറ്റാനിക് മുങ്ങുന്നതറിഞ്ഞ് രക്ഷാപ്രവര്‍ത്തനത്തിനെത്തിയ കപ്പലിലായിരുന്നു ഓഗ്ദന്. അതില്‍നിന്നു പകര്‍ത്തിയ ചിത്രങ്ങളാണ് ആല്‍ബത്തിലുള്ളത്. ഇതുകൂടാതെ, സ്വന്തം ലോക സഞ്ചാരത്തിന്റെ ചിത്രങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു.
ടൈറ്റാനിക് അപകടവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ മാത്രം അമ്പതോളം വരും. മുങ്ങുന്ന കപ്പലും ബോട്ടുകളില്‍ രക്ഷപെടുന്നവരുമെല്ലാം ഇതില്‍പ്പെടുന്നു. 1912 ഏപ്രില്‍ 12നായിരുന്നു ടൈറ്റാനിക് ദുരന്തം.
https://www.facebook.com/Malayalivartha