പുരുഷന് ലൈംഗിക ആസക്തി നിയന്ത്രിക്കാന്‍ കഴിയില്ല; സ്ത്രീകള്‍ ഹിജാബ് ധരിച്ച് പുറത്തിറങ്ങിയാല്‍ ഈ പ്രശ്നം പരിഹരിക്കാം; ഷെയ്ഖ് സിനദീന്‍ ജോണ്സണ്
പുരുഷന് ലൈംഗിക ആസക്തി നിയന്ത്രിക്കാന്‍ കഴിയില്ലെന്നും എന്നാൽ സ്ത്രീകള്‍ ഹിജാബ് ധരിച്ച് പുറത്തിറങ്ങിയാല്‍ ഈ പ്രശ്നം പരിഹരിക്കാവുന്നതേയുള്ളുവെന്നും ഓസ്ട്രേലിയന്‍ ഇമാമായ ഷെയ്ഖ് സിനദീന്‍ ജോണ്സണ്. ഹോളിവുഡ് നിര്‍മ്മാതാവ് ഹാര്‍വി വിന്സ്റ്റീനുമായി ബന്ധപ്പെട്ട ലൈംഗിക ആരോപണങ്ങളില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പുരുഷന്മാര് ലൈംഗികാസക്തി സ്വയം നിയന്ത്രിക്കേണ്ടതാണെന്ന് ഷെയ്ഖ് സിനദീന്‍ സമ്മതിക്കുന്നുണ്ട്. എന്നാല്‍ പലര്‍ക്കും അതിന് കഴിയുന്നില്ലെന്നതാണ് വസ്തുതകള്‍ വ്യക്തമാക്കുന്നത്.
അതുകൊണ്ടാണ് സ്ത്രീകള്‍ക്ക് ഹിജാബ് അനിവാര്യമാണെന്ന് പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ കൈയില്‍ സ്വര്‍ണ ചെയിന്‍ അണിയുന്നതിനെയും അദ്ദേഹം വിമര്‍ശിച്ചു. സ്ത്രീകള്‍ സ്വര്‍ണ്ണത്തിന്റെ കൈചെയിന്‍ അണിയുന്നത് നല്ല ഭംഗിയാണ്. എന്നാല്‍ പൊതുസ്ഥലത്തേക്ക് വരുമ്പോള്‍ ഇത് ധരിക്കരുത്. ഇനി ഇത് ധരിക്കണമെന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ വീട്ടിലോ ഭര്‍ത്താവിന്റെ മുന്പിലോ ധരിച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha