നിങ്ങൾ വാട്സാപ്പ് ഉപയോഗിക്കുന്നവരാണോ? എങ്കിൽ സൂക്ഷിക്കുക; അപകടം നിങ്ങളെ കാത്തിരിക്കുന്നു..
ലോകത്ത് ഏറ്റവും കൂടുതൽപ്പേർ ആശയവിനിമയത്തിന് ഉപയോഗിക്കുന്ന ആപ്ലിക്കേഷനാണ് വാട്സാപ്പ്. പ്ലേസ്റ്റോറിലൂടെ വ്യാജ വാട്സാപ്പും ഇപ്പോൾ വ്യാപകമാണ്. ഗൂഗിൾ പ്ലേ സ്റ്റോറിലൂടെ പത്തു ലക്ഷത്തിലധികം തവണ വ്യാജ വാട്സ്ആപ്പ് ഡൗൺലോഡ് ചെയ്യട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
പ്ലേസ്റ്റോറിൽ അപ്ഡേറ്റ് വാട്സ്ആപ്പ് മെസഞ്ചർ എന്നാണ് ഈ വ്യാജ വാട്സാപ്പിന്റെ പേര്. വ്യാജ ആപ്പ് നിർമിച്ചതിന് പിന്നിൽ മറ്റെതെങ്കിലും ചാറ്റ് സർവീസ് കമ്പനി ആയിരിക്കാമെന്ന് വാട്സാപ്പ് പറയുന്നു. വ്യാജ ആപ്പിനെ പ്ലേസ്റ്റോറിൽ നിന്ന് ഗൂഗിൾ നീക്കിയിട്ടുണ്ട്. യഥാർത്ഥ വാട്സ്ആപ്പിന് സമാനമായ രീതിയിലാണ് വ്യാജ വാട്സാപ്പിന്റെയും നിർമ്മാണം.
ഒരു സാധാരണ ഉപഭോക്താവിന് ഇവ തമ്മിലുള്ള വ്യത്യാസം കണ്ടുപിടിക്കാൻ കഴിയില്ല. സ്പെയ്സ് എന്നു തോന്നിക്കും വിധമുള്ള പ്രത്യേക കാരക്ടേഴ്സ് ഉപയോഗിച്ച് വ്യാജനിൽ സ്പെയ്സ് നികത്തുന്നു. സോഫ്റ്റ്വെയറുകൾ ഡൗൺലോഡ് ചെയ്യാനുള്ള പരസ്യങ്ങളും വ്യാജ പതിപ്പിൽ പ്രത്യക്ഷപ്പെടാറുണ്ടെന്ന് ഓൺലൈൻ ഫോറമായ റെഡിറ്റിൽ ആൻഡ്രോയിഡ് ഉപഭോക്താക്കൾ പറയുന്നു. വാട്സ്ആപ്പിലൂടെ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന ഒട്ടോമാറ്റിക് അപ്ഡേറ്റ്സിനെ വ്യാജന് ഭീഷണിയായിട്ടില്ല. കയ്യിലുള്ള ഡിവൈസിൽ ഔദ്യോഗിക പതിപ്പാണെന്ന് ഉറപ്പുവരുത്തണമെന്ന് കമ്പനി അറിയിച്ചു. പിഇജിഐ 3 റേറ്റിംഗുള്ള ഔദ്യോഗിക വാട്സ്ആപ്പിന് നിലവിൽ ഒരു ബില്യൺ ഡൗൺലോഡ്സാണ് ഉള്ളത്.
https://www.facebook.com/Malayalivartha