ട്രംപിനോട് കളിച്ചാൽ ഇങ്ങനെയിരിക്കും; ട്രംപിന്റെ നേർക്ക് കാട്ടിയ ആംഗ്യം യുവതിക്ക് പണിയായി
യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ നേർക്ക് അശ്ലീലമായി ആംഗ്യം കാണിച്ച ജൂല ബ്രിസ്ക്മാൻ എന്ന യുവതിയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. അകിമാ എല്‍എല്‍സി എന്ന കമ്പനിയിലെ ഉദ്യോഗസ്ഥയായിരുന്നു യുവതി.
സൈക്കിളിൽ പോകുകയായിരുന്ന യുവതി ട്രംപിന്റെ വാഹനം കടന്നുപോകുമ്പോള്‍ കൈ ഉയർത്തി അശ്ലീല ആംഗ്യം കാണിക്കുകയായിരുന്നു. കഴിഞ്ഞ ഒക്ടോബർ 28ാം തീയതിയായിരുന്നു സംഭവം. യുവതി തന്നെ ചിത്രം ട്വിറ്ററിലും ഫേസ്ബുക്കിലും പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
വലിയ തോതില്‍ ചിത്രം പ്രചരിക്കുകയും ചെയ്തു. ഇതോടെയാണ് കടുത്ത നടപടിയുമായി യുവതി ജോലി ചെയ്യുന്ന കമ്പനിയിലെ അധികൃതര്‍ രംഗത്തെത്തിയത്. ജോലി സമയത്തല്ല ഫോട്ടോ എടുത്തതെന്ന് യുവതി വാദിച്ചെങ്കിലും അധികൃതർ അത് ചെവിക്കൊണ്ടില്ല.
രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥയിലുള്ള പ്രതിഷേധമാണ് താന്‍ രേഖപ്പെടുത്തിയതെന്ന് യുവതി വ്യക്തമാക്കി. ഇതുപോലുള്ള പ്രവൃത്തി നടത്തിയ പുരുഷ ജിവനക്കാരനെതിരെ കമ്പനി നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് യുവതി പറയുന്നത്.
https://www.facebook.com/Malayalivartha