"അപ്സ്കേര്‍ട്ടിംഗ്, യുവതിയുടെ പ്രതിഷേധരീതിയിൽ അമ്പരന്ന് ലോകം
സ്ത്രീകളുടെ സമ്മതമില്ലാതെ വസ്ത്രമുരിയുകയും ഫോട്ടോകള്‍ പകര്‍ത്തുകയും ചെയ്യുന്നതിനെതിരെ വേറിട്ട പ്രതിഷേധവുമായി യുവതി. സെന്റ് പീറ്റേഴ്സ് ബര്‍ഗ്ഗിലെ സബ് വേയിലാണ് 'അപ് സ്കേര്ട്ടിംഗിനെതിരെ പാവാട പൊക്കിയുള്ള പ്രതിഷേധവുമായി റഷ്യന്‍ യുവതി പ്രത്യക്ഷപ്പെട്ടത്.
ഇരകള്‍ അറിയാതെയോ അനുമതിയില്ലാതെയോ വസ്ത്രം പൊക്കി ഫോട്ടോകള്‍ എടുക്കുന്ന പുരുഷന്മാര്ക്കിടയിലെ പ്രവണതയ്ക്കിതിരെ പ്രതിഷേധവുമായാണ് ഈ യുവതി നീക്കം. റഷ്യന്‍ വിദാര്‍ത്ഥി അന്ന ഡോവ് ഗാല്യൂക്കാണ് ഒറ്റയാള്‍ പ്രതിഷേധവുമായി റഷ്യയില്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. തിരക്കേറിയ സെന്റ് പീറ്റേഴ്സ്ബര്‍ഗ്ഗിലെ സബ് വേയില്‍ നില്‍പ്പുറപ്പിച്ച യുവതി ക്യാമറയ്ക്ക് മുന്പില് വച്ച് താന്‍ ധരിച്ച ചുവന്ന വസ്ത്രം പൊന്തിച്ച് കാണിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha