മുൻ ബാലതാരത്തെ പ്രമുഖ ഹോളിവുഡ് നടൻ ചാർലി ഷീൻ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന് വെളിപ്പെടുത്തൽ

ഹോളിവുഡിലെ പ്രമുഖ കോമഡി താരവും മുൻനിര നടന്മാരിലൊരാളുമാണ് ചാർലി ഷീൻ. ഇയാൾ മുൻ ബാലതാരത്തെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്ന് വെളിപ്പെടുത്തൽ. കോറി ഹൈം ബാലതാരമായിരുന്നപ്പോൾ പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ്പുതിയ ആരോപണം.
ഹൈം മരിച്ചെങ്കിലും ഹൈമിന്റെ സുഹൃത്തായിരുന്ന കോറി ഫെൽഡ്മാൻ ആണ് ആരോപണമുന്നയിച്ചത്. 1986ൽ പുറത്തിറങ്ങിയ ലൂക്കാസ് എന്ന ചലച്ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ 13 വയസുകാരനായ ഹൈമിനെ 19 വയസുകാരനായിരുന്ന ഷീൻ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു.
ലഹരിമരുന്നു നൽകി ഷീൻ അടക്കം പല താരങ്ങളും തങ്ങളെ പീഡിപ്പിച്ചിട്ടുണ്ട്. ഹോളിവുഡിൽ ബാലപീഡന റാക്കറ്റ് ഉണ്ടെന്നും ഫെൽഡ്മാൻ ആരോപിച്ചു. മുൻ നടൻ ഡോമിനിക് ബ്രാസിയയും ഷീനെതിരെ രംഗത്തെത്തിയിട്ടുണ്ട്. തന്റെ കുത്തഴിഞ്ഞ ജീവിത ശൈലിയുടെ ഭാഗമായി എയ്ഡ്സ് ബാധിതനായി എന്ന് ഷീൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു. താൻ രോഗബാധിതനാണ് എങ്കിലും, തന്നിലൂടെ രോഗം ആർക്കും പകർന്നിട്ടില്ല എന്നും ഷീൻ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha
























