കാമുകനൊപ്പം സമയം ചെലവഴിക്കാൻ തട്ടിക്കൊണ്ടുപോകൽ നാടകം കളിച്ച യുവതിക്ക് ഉഗ്രൻ പണി

കാമുകനൊപ്പം സമയം ചെലവഴിക്കാൻ യുവതി തട്ടിക്കൊണ്ടുപോകൽ നാടകം കളിച്ചു. ഒടുവിൽ കോടതി ആറു മാസം തടവുശിക്ഷ വിധിച്ചു. ഫാര്‍ റൈറ്റ് നാഷണല്‍ ഫ്രണ്ട് പ്രവർത്തകയായ സാൻഡി ഗെയിലാർഡിന്(25) ആണ് ഫ്രഞ്ച് കോടതി ശിക്ഷ വിധിച്ചത്. ഭർത്താവുമായി പിരിഞ്ഞ് പുരുഷ സുഹൃത്തിനൊപ്പം താമസിക്കുന്ന യുവതി മറ്റൊരു പുരുഷനുമായി പ്രണയത്തിലായിരുന്നു.
പുതിയ കാമുകനൊപ്പം സമയം ചെലവഴിക്കാനാണ് സാൻഡി ഇങ്ങനെയൊരു നാടകം കളിച്ചത്. തന്നെ കറുത്ത കാറിൽ അജ്ഞാതർ തട്ടിക്കൊണ്ടുപോയെന്നും പറഞ്ഞു യുവതി പുരുഷ സുഹൃത്തിന് സന്ദേശം അയച്ചു. ഇക്കാര്യം പോലീസിനെ അറിയിച്ചതോടെ തെരച്ചിൽ തുടങ്ങുകയായിരുന്നു.
കാണാതായെന്ന പരാതിയിൽ യുവതിയെ തേടി 50 സൈനികരും ഒരു ഹെലികോപ്റ്ററും തെരച്ചിലിന് ഇറങ്ങിയിരുന്നു. യുവതിയുടെ മൊഴിയിൽ പൊരുത്തക്കേട് തോന്നിയ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് "തട്ടിക്കൊണ്ടുപോകൽ നാടകം' പുറത്തുവന്നത്. ലീ പു ഇൻ വെലിയിലുള്ള കാമുകനൊപ്പം സമയം ചെലവഴിക്കാനാണ് താൻ പോയതെന്ന് യുവതി സമ്മതിച്ചു. എന്നാൽ കാമുകന് ഇതിൽ പങ്കില്ലെന്നും യുവതി പറഞ്ഞു. യുവതിക്ക് 5,000 യൂറോ(3.79 ലക്ഷം രൂപ) പിഴ ഈടാക്കി. മാത്രമല്ല മനഃശ്ശാസ്ത്രജ്ഞനെ കാണാണമെന്നും മെൻഡേയിലെ കോടതി ഉത്തരവിട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha
























